കണ്ണൂർ:-കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ് ശ്രീ. കെ. വി. ആഷിത്തിന് ലഭിച്ചു.2019-20 വർഷത്തെ ഫെല്ലോഷിപ്പാണ് ലഭിച്ചത്. കോവിഡ് മൂലം വൈകിയ സ്ക്കോളർഷിപ്പുകൾ ഇപ്പോൾ വെബ്സൈറ്റ് വഴി അറിയിക്കുകയായിരുന്നു.
മാരി തെയ്യത്തിന്റെയും മാടായി കാരിയുടെയും പശ്ചാത്തലത്തിൽ 'Ritualistic folk theater as means to disease eradication' ആണ് ഗവേഷണ വിഷയം. ഫോക് തീയേറ്റർ വിഭാഗത്തിൽ 2 വർഷത്തേക്കാണ് ഫെല്ലോഷിപ്. ബിടെക്, എം ബി എ ബിരുദം നേടിയതിനു ശേഷം അമേരിക്കയിലെ ബഫലോ യൂണിവേഴ്സിറ്റി യിൽ നിന്നും എം എസ് നേടി. അറിയപ്പെടുന്ന നാടക- സിനിമ പ്രവർത്തകനാണ്. പ്രശാന്ത് നാരായണന്റെ നാടകങ്ങളിൽ സജീവം. ശ്രീകുമാർ മേനോന്റെ ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലും അനവധി ഹ്രസ്വചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
ആഷിത്ത് എഴുതി സംവിധാനം ചെയ്ത 'ആദം' എന്ന ഷോർട് ഫിലിം ദേശീയതലത്തിൽ ഒട്ടേറെ അവാർഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. എറണാകുളം ഇൻഫോപാർക്കിൽ Artificial Intelligence മേഖലയിൽ ഉദ്യോഗസ്ഥനായി പ്രവർത്തിക്കുന്നു. കീച്ചേരിയാണ് സ്വദേശം. റിട്ട.പ്രധാന അദ്ധ്യാപിക ശ്രീമതി. കെ. വി. പുഷ്പയുടെയും, കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ശ്രീ. എ.വി. അജയകുമാറിന്റെയും മകനാണ്. അതുൽ കെ. വി. സഹോദരൻ.