ഇനി പേപ്പർ പേനകൾ എഴുതും ; ഹരിത പാഠം


കൊളച്ചേരി:- ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾക്ക് വിട. കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ ഹരിത വിദ്യാലയം പദ്ധതിയുടെയും കലക്ടർ അറ്റ് സ്കൂൾ പദ്ധതിയുടെയും ഭാഗമായി മുഴുവൻ കുട്ടികൾക്കും ആകർഷകമായ പേപ്പർ പേനകൾ സ്വന്തം. സ്കൂളിൽ നടന്ന വർക്ക് ഷോപ്പിൽ വെച്ച് രക്ഷിതാക്കളും കുട്ടികളും ചേർന്ന് പേനകൾ നിർമ്മിച്ചു. 

മദേർസ് ഫോറം ഭാരവാഹികളായ വി.രേഖ, നമിത പ്രദോഷ്, സിന്ധു.കെ.കെ, രജില.പി.പി കരകൗശല വിദഗ്ദ്ധയായ നിത്യ കൊളച്ചേരി, ടി മുഹമ്മദ് അഷ്റഫ് മാസ്റ്റർ, കെ.ശിഖ ടീച്ചർ, ഇ.എ.റാണി ടീച്ചർ, വി.വി. രേഷ്മ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. തുണി സഞ്ചി, പേപ്പർ ബേഗ് എന്നിവയുടെ നിർമ്മാണവും പ്രചാരണവും എല്ലാ കുട്ടികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിൽ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും തുടങ്ങിയ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടക്കും.



Previous Post Next Post