കുറ്റ്യാട്ടൂർ:- കോർലാട് ഇഎംഎസ് സ്മാരക വായനശാല & ഗ്രന്ഥാലയം ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡ് നേടിയ കെ പത്മനാഭൻ മാസ്റ്റർക്ക് അനുമോദനം സംഘടിപ്പിച്ചു.
വായനശാലയിൽ നടന്ന പരിപാടി താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർ പി പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. ഷീബ അധ്യക്ഷത വഹിച്ചു. വായനാ മത്സരത്തിൽ മേഖലതല വിജയി സജിന വിടി യേയും ചടങ്ങിൽ അനുമോദിച്ചു. എം.പി പങ്കജാക്ഷൻ, കെപി അശ്വിനി എന്നിവർ സംസാരിച്ചു. കെ പത്മനാഭൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. വായനശാല സെക്രട്ടറി എം പി രാജേഷ് സ്വാഗതവും പ്രസിഡണ്ട് ബി.കെ വിജേഷ് നന്ദിയും പറഞ്ഞു.