ലൈസൻസ്ഡ് എഞ്ചിനിയേർസ് & സൂപ്പർവൈസേർസ് ഫെഡറേഷൻ ( ലെൻഫെഡ് ) പുതിയതെരു യൂനിറ്റ് സമ്മേളനം നടത്തി


കൊളച്ചേരി :- 
ലൈസൻസ്ഡ് എഞ്ചിനിയേർസ് & സൂപ്പർവൈസേർസ് ഫെഡറേഷൻ ( ലെൻഫെഡ് ) പുതിയതെരു യൂനിറ്റ് സമ്മേളനം കൊളച്ചേരി മുക്കിലെ മുല്ലക്കൊടി കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഒരുക്കിയ ബാലകൃഷ്ണൻ നഗറിൽ നടന്നു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് K.P അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. സഫ്റാജ്.ബി സ്വാഗതം പറഞ്ഞ ചടങ്ങിന് ഷൈൻദാസ് എം.ടി. അദ്ധ്യക്ഷത വഹിച്ചു. ധനീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ചടങ്ങിൽ ലെൻഡ് കണ്ണൂർ താലൂക്ക് പ്രസിഡന്റ് ശ്രീജു എം വിശിഷ്ടാതിഥിയായി പങ്കു ചേർന്നു. സംസ്ഥാന സമിതി അംഗം മധുസൂദനൻ എ.സി. മുഖ്യ പ്രഭാഷണം നടത്തി. പ്രസീജ് കുമാർ കെ.വി, ഷാജി കെ തുടങ്ങിയവർ നേതൃത്വം നൽകി. സഫ്രാജ് ബി. യൂണിറ്റ് റിപ്പോർട്ടും, ഫൈസൽ ഇല്ലിക്കൽ വരവ്, ചിലവ് കണക്കും, മുരളീധരൻ പി.കെ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ച, മറുപടി, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ, ബിൽഡിംഗ് റൂൾ ക്ലാസ്, സമാപന ചടങ്ങ് എന്നിവ നടന്നു.

Previous Post Next Post