കൊല്ലപ്പെട്ട ധീരജ് തളിപ്പറമ്പ് സ്വദേശി, ശവസംസ്കാരം പിന്നീട്


തളിപ്പറമ്പ് :-
ധീരജിൻ്റെ തളിപ്പറമ്പിലെ വീട്ടിൽ എത്തുന്നവർക്ക് കണ്ടു നിൽക്കാനാവാത്ത വിധം ഉയരുന്ന നിലവിളി, അമ്മ പുഷ്കലയെ സമാധിപ്പിക്കാനാവെ വെമ്പുന്ന അയൽ വാസികൾ... ഇന്നലെ രാത്രി കൂടി ഫോണിലൂടെ സംസാരിച്ച മകൻ്റെ മരണവാർത്തയിൽ വിറങ്ങലിച്ച് തളിപ്പറമ്പ് തൃച്ചംബരം പാലക്കുളങ്ങരയിലെ  സ്ട്രീറ്റ് നമ്പർ - 7 ലെ  "അദ്വൈതം " എന്ന വീട്.

കഴിഞ്ഞ നാലുവർഷമായി ഇടുക്കിയിൽ തന്നെ താമസിച്ചു പഠിക്കുന്ന ധീരജിന് നാട്ടിൽ അതികം സുഹൃത്ത് വലയങ്ങളിലെന്ന് പ്രദേശവാസികൾ തന്നെ പറയുന്നു.

എൽഐ സി ഏജൻറാണ് ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ. കൂവോട് ആയുർവേദ ആശുപത്രി നഴ്സ് പുഷ്കലയാണ് അമ്മ. സർ സയ്യിദ് കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി അദ്വൈതാണ് സഹോദരൻ. ഒന്നര വർഷം മുമ്പാണ് ഇവർ തളിപ്പറമ്പിൽ താമസമാക്കിയത്. അച്ഛൻ തിരുവനന്തപുരം സ്വദേശിയും അമ്മ വലിയ അരീക്കമല സ്വദേശിയുമാണ്.

അതേ സമയം ധീരജ് കൊലപാതകത്തിൽ പോലിസ് പ്രതിയെന്ന് സംശയിക്കുന്ന യൂത്ത് കോൺഗ്രസ്സ് നേതാവ് നിഖിൽ പൈലി പോലീസ് പിടിയിലായി. ബസ്സ് യാത്രയ്ക്കിടെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Previous Post Next Post