വാട്ടർ കണക്ഷൻ എടുത്ത BPL ഗുണഭോക്താക്കളുടെ പുതുക്കൽ നടപടികൾ കൊളച്ചേരി സെക്ഷൻ ഓഫീസിൽ ആരംഭിച്ചു


കൊളച്ചേരി :-
കേരള വാട്ടർ അതോറിറ്റിയിൽ നിന്നും വാട്ടർ കണക്ഷൻ എടുത്ത BPL ഗുണഭോക്താക്കളുടെ പുതുക്കൽ നടപടികൾ ആരംഭിച്ചു .

കൊളച്ചേരി, നാറാത്ത് ,മയ്യിൽ ,കുറ്റ്യാട്ടൂർ പഞ്ചായത്തിലുള്ളവർ മട്ടന്നൂർ ഓഫീസിൽ പോവാതെ KWA കൊളച്ചേരി സെക്ഷൻ ഓഫീസിൽ വച്ച് പുതുക്കാൻ സൗകര്യമുണ്ടായിരിക്കും.  

റേഷൻ കാർഡ് , ആധാർ ,വാട്ടർ ബില്ല് എന്നിവ സഹിതം കൊളച്ചേരി സെക്ഷൻ ഓഫീസിൽ എത്തേണ്ടതാണ്.

വാട്ടർ കണക്ഷൻ ഉള്ള BPL കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കും .

Previous Post Next Post