കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രി CDS അംഗങ്ങൾ , ചെയർപേഴ്സൻ , വൈസ് ചെയർപേഴ്സൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
റിട്ടേണിംഗ് ഓഫീസർ കെ.സന്തോഷ് കുമാർ സത്യവാചകം ചൊല്ലി കൊടുത്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി അബ്ദുൾ മജീദ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു .പി .വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ സി സീമ , കെ.രാമകൃഷ്ണൻ മാസ്റ്റർ ,ശ്രീധരൻ സംഘമിത്ര , എം .പി പ്രഭാവതി ,ചെയർപേഴ്സൻ പി കെ ദീപ ,വൈസ് ചെയർപേഴ്സൻ ഇവിശ്രീലത പ്രസംഗിച്ചു.
പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ,മെമ്പർ സെക്രട്ടറി എ .ഷിഫിലുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.