കൊളച്ചേരി :- പുഴാതി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഓഫീസ് അസിസ്റ്റൻ്റ് ആയി സർവീസിൽ നിന്നും വിരമിച്ച ടി.സുബ്രമണ്യൻ വിരമിക്കലിൻ്റെ ഭാഗമായി കൊളച്ചേരി കയ്യൂർ സ്മാരക വായനശാല ,യുവധാര തീയ്യറ്റേഴ്സ് എന്നിവക്ക് കസേരയും ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായവും നൽകി.
ടി.സുബ്രമണ്യൻ്റെ 19 വർഷക്കാലത്തെ ഔദ്യോഗിക ജീവിതത്തിനാണ് ഡിസംബർ 31 വിരാമമിട്ടത്.
2 തവണയായി ലഭിച്ച പ്രമോഷൻ നിരസിച്ചിട്ടാണ് പുഴാതി സ്കൂളിൽ തുടർച്ചയായി സേവനം അനുഷ്ടിച്ചത് .കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സുബ്രമണ്യൻ വിദ്യാലയത്തിൻ്റെ പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ചു .
സർവ്വീസിൽ നിന്നും വിരമിച്ച സഹപ്രവർത്തകന് വികാരനിർഭരമായ യാത്രയയപ്പാണ് അധ്യാപകരും വിദ്യാർഥികളും നൽകിയത്.
നാടക ,വായനശാല പ്രവർത്തകനായ സുബ്രൻ കൊളച്ചേരി വിരമിക്കലിൻ്റെ ഭാഗമായി കൊളച്ചേരി കയ്യൂർ സ്മാരക വായനശാല ,യുവധാര തീയ്യറ്റേഴ്സ് എന്നിവക്ക് നൽകിയ കസേര ഷിജിൻ എം.വി , പി പി നാരായണൻ എന്നിവർ ഏറ്റുവാങ്ങി.
ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് നൽകിയ ധനസഹായം പി.പി കുഞ്ഞിരാമൻ സ്വീകരിച്ചു.ശ്രീധരൻ സംഘമിത്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എ.കൃഷ്ണൻ ,എം.പി രാമകൃഷ്ണൻ ,എം.ഗൗരി ,എം ശങ്കരൻ പ്രസംഗിച്ചു .എം.വി ഷിജിൻ അധ്യക്ഷത വഹിച്ചു.പി.പി നാരായണൻ സ്വാഗതം പറഞ്ഞു.