മയ്യിൽ :- IRPC മയ്യിൽ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർ സംഗമം നടത്തി.ഗവേണിംഗ് ബോർഡ് അംഗം കെ സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സോണൽ കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര അദ്ധ്യക്ഷനായി. സിസ്റ്റർ ബീനാ അഗസ്റ്റിൻ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു.
കെ അനിൽകുമാർ, എൻ.വി ശ്രീജിനി പ്രസംഗിച്ചു. സോണൽ സെക്രട്ടറി കെ.രാജൻ സ്വാഗതവും കെ ദാമോദരൻ നന്ദിയും പറഞ്ഞു.