കണ്ണാടിപ്പറമ്പ്:-മാതോടത്തെ മുൻകാല പാർട്ടി പ്രവർത്തകനും,വാർഡ് മെമ്പർ കെ പി ഷീബയുടെ പിതാവുമായ ചോയ്യപ്പുറത്ത് നാരായണേട്ടന്റെ(കൊരട്ടി) ചരമ വാർഷിക ദിനത്തിൽ കുടുംബാംഗങ്ങൾ IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിന് ധനസഹായം കൈമാറി.IRPC ചെയർമാൻ കെ രമേശൻ തുക ഏറ്റു വാങ്ങി.കൺവീനർ ബിജു ജോൺ, ലോക്കൽ കമ്മറ്റിയംഗം സി അനിൽകുമാർ,ബ്രാഞ്ച് സെക്രട്ടറി ടി എൻ മിഥുൻ തുടങ്ങിയവർ സംബന്ധിച്ചു.