മയ്യിൽ :- Kerala State Service pensioners Association (KSSPA) കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.സി.രാജൻ മാസ്റ്റർക്കും, ജോ.സെക്രട്ടരിയായി തെരഞ്ഞെടുക്കപ്പെട്ട സി.ശ്രീധരൻ മാസ്റ്റർക്കും , സംസ്ഥാന കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.കെ.പ്രഭാകരൻ മാസ്റ്റർക്കും, സി.വാസു മാസ്റ്റർക്കും , ജില്ലാ കമ്മിറ്റിയംഗമായി തെരഞ്ഞെടുത്ത കെ.പി.ശശിധരനും കെ.എസ്.എസ്.പി. എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി സ്വീകരണം നൽകി.
KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ.പി.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എം.വി. കുഞ്ഞിരാമൻ മാസ്റ്റർ, യു.പി. കൃഷ്ണൻ മാസ്റ്റർ, വി.പത്മനാഭൻ മാറ്റർ, ഏ.കെ. ശശിധരൻ ,എം.ബാലകൃഷ്ണൻ മാസ്റ്റർ, ഏ.കെ. രുഗ്മിണി, കെ.മുരളീധരൻ മാസ്റ്റർ, ടി.പി. പുരുഷോത്തമൻ, എൻ.കെ.മുസ്തഫ, കെ രവീന്ദ്രൻ മാസ്റ്റർ, പി.ശിവരാമൻ, ടി.ഒ. നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.