മയ്യിൽ സ്കൂൾ 1975 - 76 SSLC ബാച്ച് 'വസന്ത സ്മൃതി'യുടെ ആഭിമുഖ്യത്തിൽ അനുമോദനം സംഘടിപ്പിച്ചു


മയ്യിൽ :-
IMNSGHSS മയ്യിൽ  1975 - 76 SSLC ബാച്ച് 'വസന്ത സ്മൃതി' യുടെ ആഭിമുഖ്യത്തിൽ ഗോവയിലെ ബിറ്റ്സ് പിലാനി കെ.കെ ബിർളാ ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും തിയററ്റിക്കൽ ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ. അഖില മോഹനെ അനുമോദിച്ചു. 

മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിഷ്ണ അനുമോദനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ചടങ്ങിൽ പി.കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

ഡോ സി.ശശിധരൻ, ഡോ.സി.കെ.മോഹനൻ, കെ.സി മോഹനൻ, കെ.പി. ലളിത, സി.വി.വിജയൻ, കെ.കെ.രാമചന്ദ്രൻ, ആർ പി സുരേഷ്, എം.വി ഗോപാലൻ, പി.സി.രാധാകൃഷ്ണൻ, പി.വി. കോമളവല്ലി, സി.വി. മോഹനൻ എന്നിവർ ആശംസകൾ നേർന്നു. 

ഡോ. അഖിലാ മോഹൻ മറുപടി പ്രസംഗം നടത്തി.  ഒ യം മധുസുദനൻ സ്വാഗതവും ഡോ.എം. ശോഭന നന്ദിയും രേഖപ്പെടുത്തി.

Previous Post Next Post