നൂതന കർമ്മപദ്ധതികളുമായി യൂത്ത് ലീഗ് ജില്ലാ നേതൃസംഗമം ചലനം 2022


 കണ്ണൂർ: -മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് കര്‍മ്മ രേഖ വിഷദീകരണം ചലനം 2022 കണ്ണൂർ ജില്ലാ നേതൃസംഗമം കണ്ണൂർ ബാഫഖി സൗധത്തിൽ     സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് നസീർ നല്ലൂർ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ഭാരവാഹികൾ ആയ പി ഇസ്മായിൽ വയനാട്,ഫൈസൽ ബാഫഖി തങ്ങൾ, ഗഫൂർ കൊൽക്കളത്തിൽ, സി കെ മുഹമ്മദലി,ടി പി എം ജിഷാൻ, എം എസ് എഫ് നേതാക്കളായ സി കെ നജാഫ്,ഷജീർ ഇഖ്ബാൽ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി പി സി നസീർ സ്വാഗതവും ട്രഷറർ അത്താഫ്മാങ്ങാടൻ നന്ദിയും പറഞ്ഞു.

ജില്ലാ ഭാരവാഹികളായ സി പി റഷീദ്,നൗഫൽ മെരുവമ്പായി, അലി മംഗര,ലത്വീഫ് എടവച്ചാൽ,നൗഷാദ് എസ് കെ,എം എ ഖലീൽ റഹ്മാൻ, നൗഷാദ് അണിയാരം, ഫൈസൽ ചെറുകുന്നോൻ,കെ കെ ഷിനാജ്,അജ്മൽ ചുഴലി,ഷംസീർ മയ്യിൽ,യൂനുസ് പട്ടാടം,തസ്ലീം ചേറ്റംകുന്ന്,


സൈനുൽ ആബിദീൻ സംസാരിച്ചു.

Previous Post Next Post