കണ്ണപുരത്ത് വാഹനാപകടം; രണ്ട് മരണം

 

കണ്ണപുരം :- ഇന്ന് പുലർച്ചെ കെ. കണ്ണപുരം പാലത്തിനു സമീപമുണ്ടായ വാഹനപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു.മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാർ റോഡ് സൈഡിൽ

നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ കാറിൽ യാത്രചെയ്യുകയായിരുന്ന പ്രജുൽ (34), പൂർണ്ണിമ(30) എന്നിവരാണ് മരണപ്പെട്ടത്.

സംഭവത്തിൽ 2പേർക്ക് പരിക്കുപറ്റി ഇവരെ കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post