കുറ്റ്യാട്ടൂർ :- തളിപ്പറമ്പ് നിയോജക മണ്ഡലം കായികക്ഷമത പരിപാടിയുടെ ഭാഗമായി കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു പി സ്കൂളിൽ രൂപം കൊടുത്ത സൈക്കിൾ ക്ളബിൻ്റെ ഉദ്ഘാടനം മയ്യിൽ സി ഐ ശ്രീ ബിജു പ്രകാശ് നിർവഹിച്ചു.
ആവശ്യമായ സൈക്കിൾ സംഭാവന നൽകിയത് മയ്യിൽ പവർ ക്രിക്കറ്റ് ക്ലബും എ യിസ് ബിൽഡേഴ്സ് മയ്യിലുമാണ് . പരിപാടിയിൽ ഹെഡ്മിസ്ട്രസ്സ് കെ.കെ.അനിത സ്വാഗതം പറഞ്ഞു.
പി. ടി.എ പ്രസിഡൻ്റ് കെ.മധു അധ്യക്ഷത വഹിച്ചു.ബാബു പണ്ണെരി ,രാജു പപ്പാസ് , ഒ.ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി കെ. സി.ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.