ചിറക്കൽ ചിറ: നിർത്തിവെച്ചപ്രവൃത്തി ഉടൻ തുടങ്ങും

 


ചിറക്കൽ: -നിർത്തിവെച്ച ചിറക്കൽ ചിറ നവീകരണം ഉടൻ തുടങ്ങാൻ തീരുമാനമായി. ചിറ നവീകരണവുമായി ബന്ധപെട്ട് കെ.വി.സുമേഷ് എം.എൽ.എ ചിറക്കലിൽ വിശദമായ യോഗം വിളിച്ചുചേർത്തു

കാലവർഷ സമയത്ത് പ്രവൃത്തി നിർത്തിവേക്കേണ്ടിവന്ന പദ്ധതി പെട്ടെന്നുതന്നെ തുടങ്ങാനും യോഗം തീരുമാനിച്ചു.കൃത്യമായി ഷെഡ്യൂൾ തയ്യാറാക്കി ഫെബ്രുവരി 15-ന് തുടങ്ങി ഏപ്രിൽ 15-ന്‌ പൂർത്തിയാക്കാനാണ്‌ നീക്കം.

യോഗത്തിൽ മൈനർ ഇറിഗേഷൻ ഇ.ഇ കെ.ഗോപകുമാർ, എ.ഇ. ഷംന പി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, വൈസ് പ്രസിഡന്റ് അനിൽകുമാർ, പി.ടി.ബിനോയ്, കൺസ്ട്രക്ടർ പ്രതിനിധി അനൂപ് എന്നിവരും പങ്കെടുത്തു.

ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയമായ ചിറക്കൽ ചിറയുടെ നവീകരണ പ്രവൃത്തി 2020 ജനുവരിമാസമാണ് തുടങ്ങിയത്‌.

2.3 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പ്രവൃത്തി മുന്നോട്ടുപോകുന്ന സമയത്താണ് കാലവർഷം കാരണം തടസ്സപ്പെട്ടത്‌. ചിറയിലെ ചളിമണ്ണ് മുഴുവനെടുത്ത് അരികുഭിത്തി കെട്ടുന്നതടക്കമുള്ള പ്രവൃത്തികളാണ് ആരംഭിക്കുന്നത്.

സമയബന്ധിതമായി പൂർത്തിയാക്കാനും അഴ്ചയിൽ ഒരു തവണ പ്രവൃത്തിപുരോഗതി പരിശോധിക്കാനും മൈനർ ഇറിഗേഷൻ എക്സി. എൻജിനീയറെ യോഗം ചുമതലപ്പെടുത്തി.

Previous Post Next Post