കണ്ണൂര്‍:- ഹരിത കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എംപിഎ റഹീം ഉദ്ഘാടനം ചെയ്തു. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ് അധ്യക്ഷയായി. വനിതാലീഗ് സംസ്ഥാന സെക്രട്ടറി റോഷ്‌നി ഖാലിദ് മുഖ്യാതിഥിയായി. ഹരിത സംസ്ഥാന സെക്രട്ടറി അഫ്ഷീല ഷഫീഖ്, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് സമീഹ് മാട്ടൂല്‍, തസ്‌ലിം അടിപ്പാലം സംസാരിച്ചു. ഹരിത ജില്ലാ ജനറല്‍ സെക്രട്ടറി നഹല സഹീദ് സ്വാഗതവും ട്രഷറര്‍ നിഹാല നാസര്‍ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായി നഹല സഹീദ് (പ്രസി), ടിപി ഫര്‍ഹാന (ജന.സെക്ര), തഹസീന (ട്രഷറര്‍), ഫാത്തിമത്തുല്‍ അസ്‌ന, ഷബ്‌ന ഷെറിന്‍,ഫാത്തിമത്തുല്‍ സന, നജ (വൈസ് പ്രസി), നദ,റഫ്‌നാസ്, ജന്‍സീറ,റിഷാന (ജോ.സെക്ര), ജുമാന ഇഖ്ബാല്‍, മുഹ്‌സിന,ജസീറ, മുഹ്‌സിന,റന,റമീസ,ഷെറിന്‍, സന (എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു.