പാമ്പുരുത്തി:- കഴിഞ്ഞ ദിവസം ബഹ്റൈനിൽ നിന്നും നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ നിര്യാതനായ പാമ്പുരുത്തി ശാഖ മുസ്‌ലിം ലീഗ് പ്രവർത്തകൻ എം.പി ഹമീദിന്റെ വസതി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, ട്രഷറർ ഇസ്മായിൽ വയനാട്, ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ തുടങ്ങിയവർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തളിപ്പറമ്പ് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം, ജനറൽ സെക്രട്ടറി ശഫീഖ് ഹുദവി, വൈസ് പ്രസിഡന്റ് സലാം കമ്പിൽ, സെക്രട്ടറി മുഹ്സിൻ ബക്കളം,
മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി എം. അബ്ദുൽ അസീസ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം, ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം. മുസ്തഫ ഹാജി, യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സന്നിഹിതരായിരുന്നു