കണ്ണൂര്‍ :- കണ്ണൂർ പോസ്റ്റല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തപാല്‍ സേവിങ്‌സ്, ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള രണ്ടാഴ്ചത്തെ ക്യാമ്പയിന് തുടക്കമായി. കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പോസ്റ്റല്‍ വകുപ്പ് മാതൃകാപരമായ ക്യാമ്പയിനാണ് തുടക്കമിടുന്നതെന്നും സ്ത്രീകള്‍ക്ക് നാളെ ആരുടെ മുന്നിലും കൈ നീട്ടേണ്ട അവസ്ഥ ഉണ്ടാകരുതെന്നും ഇത്തരം പദ്ധതികള്‍ക്ക് മികച്ച സ്വീകാര്യത ജനകീയമായ പ്രചാരണങ്ങളിലൂടെ ലഭിക്കുമെന്നും അവര്‍ പറഞ്ഞു.
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ക്യാമ്പയിന്‍. തപാല്‍ സേവിങ്‌സ്, ഇന്‍ഷുറന്‍സ് പദ്ധതികളിലുടെ സ്ത്രീകളുടെ ജീവിത സുരക്ഷയും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുക എന്നതാണ് ക്യാമ്പയിനിന്റെ ഉദ്ദേശം. പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, സേവിങ്‌സ് അക്കൗണ്ട്, 100 രൂപ മുതല്‍ എത്ര വലിയ തുകയും പ്രതിമാസ തവണകളായി നിക്ഷേപിക്കാവുന്ന റെക്കറിങ്ങ് ഡെപ്പോസിറ്റ് അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, 15 വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സ്ഥിര നിക്ഷേപത്തിനുള്ള ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്, അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതി, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സ്ഥിര നിക്ഷേപം തുടങ്ങിയവയാണ് വിവിധ പദ്ധതികള്‍. ഉദ്യോഗസ്ഥകള്‍, പ്രൊഫഷണല്‍സ്, വീട്ടമ്മമാര്‍, വിദ്യാര്‍ഥിനികള്‍ എന്നിവര്‍ക്ക് അനുയോജ്യമായ പദ്ധതികളാണ് ലഭ്യമാക്കുന്നത്. തപാല്‍ ജീവനക്കാര്‍, മഹിളാ പ്രധാന്‍ ഏജന്റുമാര്‍, പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡയറക്ട് ഏജന്റുമാര്‍ തുടങ്ങിയവര്‍ മുഖേനയാണ് സേവനങ്ങള്‍ നല്‍കുക. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്.
കണ്ണൂര്‍ ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ട് പി കെ ശിവദാസന്‍ അധ്യക്ഷനായി. കണ്ണൂര്‍ സബ് ഡിവിഷണല്‍ അസി പോസ്റ്റല്‍ സൂപ്രണ്ട്് എന്‍ അനില്‍ കുമാര്‍, തളിപ്പറമ്പ സബ് ഡിവിഷണല്‍ അസി പോസ്റ്റല്‍ സൂപ്രണ്ട് ടി ഇ ഷീബ, പയ്യന്നൂര്‍ സബ് ഡിവിഷണല്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ കെ കെ സുഷാന തുടങ്ങിയവര്‍ പങ്കെടുത്തു