ചെറുകുന്ന് വാഹനാപകടത്തിൽ ഗുരുതമായി പരിക്കേറ്റ യുവതി മരിച്ചു

 


കണ്ണപുരം : -ചെറുകുന്ന് പുന്നച്ചേരിയിൽ നിയന്ത്രണം വിട്ടകാർ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസിയുടെ ഭാര്യ മരണപ്പെട്ടു.പ്രവാസി തളിപ്പറമ്പ കുപ്പം സ്വദേശി ഇസ്മായിലിൻ്റെ ഭാര്യ പട്ടുവം വെള്ളിക്കീലിലെ ഫർസാന (25) ആണ് മരണപ്പെട്ടത്.ഇക്കഴിഞ്ഞ 24 ന് വൈകുന്നേരം 5.30 മണിയോടെ

കെ.എസ് ടി പി.റോഡിൽ ചെറുകുന്ന് പുന്നച്ചേരി സാംസ്കാരിക മന്ദിരത്തിന് സമീപത്തായിരുന്നു. അപകടം.നിയന്ത്രണം വിട്ട കെ.എൽ.13. എ.ജെ 8001 നമ്പർ കാർ

മൂന്ന് ഇരു ചക്രവാഹനങ്ങളിൽ ഇടിച്ചു കയറിയാണ് മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റത്.ഇവരിൽ കെ.എൽ.59. ടി. 1791 നമ്പർ സ്കൂട്ടർ യാത്രക്കാരിയായ ഫർസാനക്ക് സാരമായി പരിക്കേറ്റിരുന്നു. കണ്ണൂരിലെ മിംസ് ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പട്ടുവം വെള്ളിക്കീലിലെ അസൈനാർ – ഫാത്തിമ ദമ്പതികളുടെ മകളാണ്. ഏക മകൻ അസാൻ സഹോദരി :സഫൂറ .കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി അപകടത്തിൽ

മൂന്ന് വാഹനങ്ങളും പൂർണ്ണമായി തകർന്നിരുന്നു.



Previous Post Next Post