പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പ് മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു


മുംബൈ: ബജാജ് ഗ്രൂപ്പിന്റെ മുൻ ചെയർമാനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. പുണെയിലെ റൂബി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്. 2006 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രാജ്യസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണത്തിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ തുടങ്ങിയവരും അനുശോചനമറിയിച്ചു.

Previous Post Next Post