മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി&സി.ആർ.സി.യുടെ വനിതാ കൂട്ടായ്മ "അക്ഷയ" ഗ്രൂപ്പ് ഉല്പാദിക്കുന്ന ഉല്പന്നങ്ങളുടെ വിപണന ഉദ്ഘാടനം നടന്നു


മയ്യിൽ :- 
മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി&സി.ആർ.സി.യുടെ വനിതാവേദിയുടെ ആഭിമുഖ്യത്തിലുള്ള വനിതാ കൂട്ടായ്മയായ "അക്ഷയ" ഗ്രൂപ്പ് ഉല്പാദിക്കുന്ന വൈവിധ്യമാർന്ന ഉല്പന്നങ്ങളുടെ വിപണന ഉദ്ഘാടനം വനിതാ വേദി കൺവീനർ ശ്രീമതി.വി.പി. രതിയിൽ നിന്നും ഉല്പന്നങ്ങൾ സി.ആർ.സിയിൽ വെച്ച് സ്വീകരിച്ചു കൊണ്ട് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ നിർവ്വഹിക്കുന്നു.

    "അക്ഷയ" കൂട്ടായ്മ വെളിച്ചെണ്ണ ഉപയോഗിച്ചു മാത്രം ഉണ്ടാക്കുന്ന ഗുണമേന്മയുള്ള ഉണ്ണിയപ്പം, മിക്സ്ചർ, അരിയുണ്ട തുടങ്ങിയ ഉല്പന്നങ്ങളാണ് ഇപ്പോൾ ഉണ്ടാക്കുന്നത്. വിപണനത്തിനാവശ്യമായ വേദി സി.ആർ.സിയുടെയും വനിതാവേദിയുടെയും സഹകരണത്തോടെ ഒരുക്കാനുള്ള തീരുമാനത്തിലാണ് "അക്ഷയ".

      മയ്യിൽ റൈസ് പ്രൊഡ്യൂസേർസ് കമ്പനിയുമായി ചേർന്ന് ഉല്ലന്നങ്ങളുടെ വൈവിധ്യവൽക്കരണവും വിപണനവും ആലോചനയിലുണ്ട് .

Previous Post Next Post