ഉദയ ജ്യോതി സംഘം മന്ത്രി ഗോവിന്ദൻ മാസ്റ്റർക്ക് നൽകിയ നിവേദനം ഫലം കണ്ടു ; കരിയിൽ കനാൽ റോഡ് താറിംങ്ങിൻ്റെ ടെണ്ടർ നടപടി പൂർത്തിയായി


കൊളച്ചേരി :-
കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിൽ മസ്കറ്റ് ടെയിലേഴ്സ് മുതൽ കുമാരൻ പിടിക വരെയുളള കനാൽ റോഡിൽ  താറിംങ്ങ് നടക്കാത്ത ഭാഗം പൂർണ്ണമായും  ഗതാഗതത്തിന് ബുദ്ധിമുട്ടായിട്ട് നാളേറെയായി. മഴക്കാലത്ത് വഴിയാത്ര പോലും ദുസ്സഹമായ സ്ഥിതിയിലായിരുന്നു ഈ റോഡ് .

ഇതിനെ തുടർന്ന് ഉദയ ജ്യോതി സ്വയം സഹായ സംഘം അതിൻ്റെ കെട്ടിടോദ്ഘാടനത്തിന് എത്തിചേർന്ന സ്ഥലം എം എൽ എ കൂടിയായ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർക്ക് റോഡിൻ്റെ ദുരവസ്ഥ കാണിച്ച് നിവേദനം നൽകുകയുണ്ടായി.ഇതിനെ തുടർന്ന് മന്ത്രിയുടെ ഇടപെടലിലൂടെ ഈ കനാൽ റോഡിൻ്റെ താറിംങ് നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട അധികാരികൾ നിർദേശം നൽകുകയും ആയത് പ്രകാരം റോഡിൻ്റെ താറിംങ്ങ് നടപടികൾക്കാവശ്യമായ ടെൻറർ നടപടികൾ പൂർത്തികരിച്ചതായും ഉടൻ തന്നെ താറിംങ് വർക്ക് ആരംഭിക്കുമെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വതപരിഹാരത്തിനായി മുൻകൈ എടുത്ത തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്ക് ഉദയ ജ്യോതി സ്വയം സഹായ സംഘം ഭാരവാഹികളും നാട്ടുകാരും അഭിനന്ദനം അറിയിച്ചു.

Previous Post Next Post