കല്യാണവീടുകളിലെ ആഭാസം: ചട്ടങ്ങൾ കടുപ്പിച്ച് പോലീസ്

 


കണ്ണൂർ: -കല്യാണ ആഭാസങ്ങൾക്കെതിരേ ചട്ടങ്ങൾ കടുപ്പിച്ച് തളിപ്പറമ്പ് പോലീസ്. ഇതുസംബന്ധിച്ച് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അറിയിപ്പ് നൽകി. വിവാഹ ആഘോഷങ്ങളിൽ ഉച്ചഭാഷിണിവെച്ച് ഗാനമേള നടത്തുന്നത് പൂർണമായും നിരോധിച്ചു. കല്യാണങ്ങൾ മാതൃകാപരമായി നടത്തുന്നത് സംബന്ധിച്ച് അതത് വാർഡ് അംഗങ്ങൾ പ്രദേശത്തെ സാംസ്കാരിക പ്രവർത്തകരുമായി ചർച്ചചെയ്യണം. കല്യാണവീട്ടുകാരെ ഈ വിഷയം മുൻകൂട്ടി അറിയിക്കുകയും വേണം. വിവരങ്ങൾ യഥാസയം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ പോലീസ് സേവനം ലഭ്യമാക്കും.

വിവാഹ ആഘോഷങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ആപത്കരമായി വർധിച്ചുവരികയും ആഘോഷങ്ങൾ ആഭാസമായി മാറുകയും ചെയ്യുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

Previous Post Next Post