ദുബൈ:-മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമദിന്റെ ഓർമകൾ പങ്കുവെച്ച് ദുബായ് കണ്ണൂർ ജില്ലാ കെ.എം.സി.സി. അനുസ്മരണ സംഗമം നടത്തി.മാധ്യമപ്രവർത്തകൻ എം.സി.എ. നാസർ അനുസ്മരണ പ്രഭാഷണം നടത്തി.
മൂന്നുപതിറ്റാണ്ട് പിന്നിട്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദുബായ് സുന്നി സെൻറർ മദ്രസ പ്രഥമാധ്യാപകൻ അബ്ദുൽ നാസർ മൗലവിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.നാസർ മൗലവിക്കുള്ള ജില്ലാ കെ.എം.സി.സി.യുടെ ഉപഹാരം ദുബായ് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഖജാൻജി പി.കെ. ഇസ്‌മായിൽ സമ്മാനിച്ചു.
ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ടി.പി. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സൈനുദ്ധീൻ ചേലേരി, സെക്രട്ടറിമുനീർ ഐക്കോടിച്ചി, ഹുസൈനാർ ഹാജി എടച്ചാക്കൈ, അഡ്വ. സാജിദ് അബൂബക്കർ, ഒ. മൊയ്തു,അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അബ്ദുൽ നാസർ മൗലവി, ഇബ്രാഹിം ഫൈസിനെല്ലൂർ തുടങ്ങിയവർ സംസാരിച്ചു.