മയ്യിൽ :-ഗ്രന്ഥശാലാ സെക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കുമായി കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പരിശീലനത്തിൻ്റെ താലൂക്കുതലം വിജയിപ്പിക്കുന്നതിനു സംഘാടക സമിതി രൂപീകരിച്ചു. മയ്യിൽ സി.ആർ.സിയിൽ ചേർന്ന രൂപീകരണ യോഗത്തിൽ പി.കെ.പ്രഭാകരൻ അധ്യക്ഷനായി. കൗൺസിൽ തളിപ്പറമ്പ് താലൂക്കു സെക്രട്ടറി വി.സി.അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.വിനോദ് ,സി.വി.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.വി.സഹദേവൻ സ്വാഗതവും കെ.സജിത നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി.കെ പ്രഭാകരൻ (ചെയർമാൻ)
അനയത്ത് മുകുന്ദൻ (വൈ. ചെയ.)
ടി.കെ ശ്രീകാന്ത് (കൺവീനർ)
പി.വിനോദ് (ജോ. സെക്രട്ടറി)