IRPC കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു


കമ്പിൽ :-
ഐആർ പി സി നാറാത്ത് ലോക്കൽ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ലോക്കൽ തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി   കമ്പിൽAKG വായനശാലയിൽ ഹെൽപ്പ് ഡസ്ക്ക് പ്രവർത്തനമാരംഭിച്ചു.

കമ്പിൽAKG വായനശാലയിൽ CPM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം പി.പവിത്രൻ ഉദ്ഘാടനം ചെയ്തു .

നാറാത്ത്പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ശ്യാമള , തെക്കൻ ലീല ,എ.രതീശൻ തുടങ്ങിയവർ പങ്കെടുത്തു.

മരുന്ന് ,ഭക്ഷണം ,വാഹന സൗകര്യങ്ങൾ ഹെൽപ്പ് ഡസ്ക്ക് മുഖേന രോഗികൾക്ക് ലഭ്യമാകും.

Previous Post Next Post