കൊളച്ചേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി നടത്തിയ അഞ്ചാം വാർഡിലെ പെരുമാച്ചേരി ലക്ഷംവീട് - പാടിയിൽ- കയരളംമൊട്ട റോഡിലെ കുന്നിൽ ചന്ദ്രന്റെ വീട് മുതൽ 300 മീറ്റർ വരെയുള്ള റീത്താറിങ്ങും കോണ്ക്രീറ്റ് പ്രവൃത്തിയും പൂർത്തിയായി. റോഡിന് നടുവിൽ കോണ്ക്രീറ്റ് ഉൾപ്പടെ നടത്തിയതിനാൽ ഇതിവഴിയുള്ള വാഹന ഗതാഗതം 27.03.2022 വരെ താൽക്കാലികമായി നിരോധിച്ചതായി വാർഡ് മെമ്പർ കെ പ്രിയേഷ് അറിയിച്ചു.