കണ്ണൂർ: - ഉത്തര കേരളത്തിലെ ടൂറിസം സാധ്യതകളെ പരിചയപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പും കോൺകോർഡ് എക്‌സോർട്ടിക്ക് വോയേജസും കണ്ണൂർ ടൂർസ് ആന്റ് ഹോളിഡേയ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന ഫാം ടു മലബാർ 500 പരിപാടി അസിസ്റ്റന്റ് കലക്ടർ മുഹമ്മദ് ഷഫീഖ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ 500 ടൂർ ഓപ്പറേറ്റർമാരെ ക്ഷണിച്ച് മലബാറിലെ ടൂറിസം മേഖല പരിചയപ്പെടുത്തി അവരിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. മൂന്നാം തവണയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇതിനോടകം 150 ലേറെ ടൂർ ഓപ്പറേറ്റർമാർ മലബാർ സന്ദർശിച്ചു.
ഡൽഹി, ഗുജറാത്ത്, കർണ്ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 40 ടൂർ ഓപ്പറേറ്റർമാരാണ് മൂന്നാമത്തെ സംഘത്തിലുള്ളത്. മലബാറിലെ സാംസ്‌ക്കാരിക പൈതൃകം, ഉത്സവം, സാഹസികം തുടങ്ങിയ ടൂറിസം മേഖലകളെ പരിചയപ്പെടുത്തുന്നതിന് അഞ്ച് ദിവസത്തേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. കുഞ്ഞിമംഗലം വെങ്കല ഗ്രാമം, കണ്ണാടി ക്ഷേത്രം, കവ്വായി കയാക്കിങ്, ഹൗസ് ബോട്ട് യാത്ര, പറശ്ശിനിക്കടവ് ക്ഷേത്രം, മുഴപ്പിലങ്ങാട് കൂറുംബ ഭഗവതി ക്ഷേത്രോത്സവം തുടങ്ങിയവ