കൊളച്ചേരി :- പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ "വിലക്കയറ്റമില്ലാത്ത ഇന്ത്യ" എന്ന മുദ്രാവാക്യവുമായി AICC നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ചേലേരി മണ്ഡലത്തിലെ ബൂത്ത് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്യത്തിൽ പ്രതിഷേധ പരിപാടി നടത്തി.
ചേലേരി യു.പി.സ്കൂളിന് സമീപം നടന്ന പരിപാടി DCC മെമ്പർ എം.അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് എം.പി.പ്രഭാകരൻ അദ്ധ്യക്ഷം വഹിച്ചു. ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ ,മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം.കെ.സുകമാരൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി കെ.കലേഷ് യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് ടിൻ്റു സുനിൽ എന്നിവർ പ്രസംഗിച്ചു. ബൂത്ത് പ്രസിഡണ്ട് പി.വേലായുധൻ സ്വാഗതവും എ.വിജു നന്ദിയും പറഞ്ഞു.