ചിറയ്ക്കലിൽ ചെറുശ്ശേരിയുടെ നാമധേയത്തിൽ സ്മാരകം സ്ഥാപിക്കാൻ രണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തി


തിരുവനന്തപുരം: -
ചെറുശ്ശേരിയുടെ നാമധേയത്തിൽ കണ്ണൂരിലെ ചിറയ്ക്കലിൽ സ്മാരകം സ്ഥാപിക്കുന്നതിനായി രണ്ട് കോടി രൂപ വകയിരുത്തി.

 ബജറ്റിൽ പ്രഖ്യാപിച്ച മറ്റു സ്മാരകങ്ങൾ

നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവിൽ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം, കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയിൽ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തിൽ 2 കോടി രൂപ ചെലവിൽ കഥകളി പഠന കേന്ദ്രം, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാർത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവിൽ ചാവറ സാംസ്കാരിക ഗവേഷണ കേന്ദ്രം, പ്രശസ്ത സംഗീതജ്ഞൻ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിർമ്മിക്കാൻ 1 കോടി രൂപ ,ചേരാനെല്ലൂർ അൽ ഫാറൂഖ്യ സ്കൂളിന് എതിർവശത്തുള്ള അകത്തട്ട് പുരയിടത്തിൽ നവോത്ഥാന നായകൻ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ ഉൾപ്പടെയുള്ള സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിനായി 30 ലക്ഷം, തിരൂർ തുഞ്ചൻ പറമ്പിൽ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനായി ഒരു കോടി രൂപ.

Previous Post Next Post