കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2022- 23 ജനകീയ ആസൂത്രണം വാർഷിക പദ്ധതി രൂപീകരണ സ്പെഷൽ ഗ്രാമസഭയുടെ ഭാഗമായി പട്ടികജാതി ഗ്രാമസഭ സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സി നിജിലേഷ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെസി അനിത, അസിസ്റ്റൻ്റ് സെക്രട്ടറി സിഎച്ച് ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.