കണ്ണൂർ: - കണ്ണൂരിൽ വൻ ലഹരി വേട്ട.പള്ളിക്കുന്നിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും നടത്തിയ റെയ്ഡിൽ വൻ ലഹരി വസ്തുക്കൾ കണ്ടെത്തി.
പള്ളിക്കുന്നിലെ വാടക വീട്ടിൽ നടന്ന റെയ്ഡിൽ 1100 ഗ്രാം കഞ്ചാവ്, 20 കെയ്സ് കർണാടക മദ്യം, 9 ചാക്ക് പുകയില ഉൽപന്നങ്ങൾ എന്നിവയാണ് പിടിച്ചത്.3 ലക്ഷം രൂപയും പിടികൂടി.
കൊറ്റാളി സ്വദേശി എ നാസറിനെ അറസ്റ്റ് ചെയ്തു.