മയ്യിൽ:- കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ പുതിയ നെൽവിത്തിനമായ അക്ഷയയുടെ കൊയ്ത്തുത്സവം മയ്യിൽ ചാലവയൽ പാടശേഖരത്തിൽ നടന്നു. കൃഷിവിജ്ഞാനകേന്ദ്രം, മയ്യിൽ അരി ഉത്‌പാതക കമ്പനി എന്നിവയുടെ നേതൃത്വത്തിലാണിത്. പ്രോഗ്രം കോ ഓർഡിനേറ്റർ ഡോ. പി. ജയരാജ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിഷ്ണ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം കെ. രൂപേഷ് അധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ എസ്. പ്രമോദ്, എം.വി. അനിത, ടി.കെ. ബാലകൃഷ്ണൻ, കെ. രൂപേഷ് തുടങ്ങിയവർ സംസാരിച്ചു. കെ.വി.കെ.യിലെ കൃഷിശാസ്ത്രജ്ഞരായ ഡോ. എ. പാർവതി, എം.ജെ. റെനിഷ, ഡോ. എലിസബത്ത്, വി. അനു, പി.വി. അഖിൽ, സി.ഒ. സീന എന്നിവർ സംബന്ധിച്ചു.
കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ഇനമായ കെ.എ.യു. അക്ഷയ 135 മുതൽ 140 ദിവസംവരെ മൂപ്പുള്ള വെള്ള അരിയുള്ള ഇനമാണ്. ഹെക്ടറിന് ഏഴ് ടൺ വിളവ് ലഭിക്കും. തണ്ടിന് ബലമുള്ളതിനാൽ നെൽച്ചെടി ചാഞ്ഞുവീഴില്ല. നല്ല വൈക്കോലും ലഭിക്കും.