കുറ്റ്യാട്ടൂർ :-മാർച്ച് 8അന്താരാഷ്ട്ര വനിതാ ദിനത്തിൽ, കാർഷികമേഖലയിലെ മികച്ച സംരംഭകയായ കുറ്റിയാട്ടൂർ വെള്ളുവയലിലെ ശ്രീമതി.കെ.പ്രേമവല്ലിയെ കൃഷിവിജ്ഞാൻ കേന്ദ്രം ആദരിച്ചു.
പാഷൻഫ്രൂട്ട്, കശുമാങ്ങാ, കുറ്റിയാട്ടൂർ മാങ്ങ, എന്നിവയിൽ നിന്നും, KVK യിലെ പരിശീലനത്തിന് ശേഷം സ്വന്തമായി, സ്‌ക്വാഷ്, ജാം, അച്ചാർ, സോഫ്റ്റ് ഡ്രിങ്ക്സ്, എന്നീ മൂല്യ വർധിത ഉത്പന്നങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്തതിനാണ് ഈ ആദരം.