മയ്യിൽ :-കവിളിയോട്ട് ചാൽ ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയോജന പരിരക്ഷയും സമൂഹവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി അംഗം രവി നമ്പ്രം വിഷയം അവതരിപ്പിച്ചു. വി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.കെ.പ്രേമരാജൻ, ടി.ബാലകൃഷ്ണൻ, കെ.സത്യൻ എന്നിവർ പ്രസംഗിച്ചു.