തളിപ്പറമ്പ്:സുസ്ഥിര വിദ്യാഭ്യാസം സുരക്ഷിത സമൂഹം എന്ന പ്രമേയത്തില്‍ മാര്‍ച്ച് 20 ന് അല്‍മഖര്‍ ദാറുല്‍ അമാന്‍ കാമ്പസില്‍ നടക്കുന്ന അല്‍മഖര്‍ 33ാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി മംഗലാപുരം കണിച്ചൂർ മെഡിക്കൽ കോളേജ് അൽ മഖർ മെഡിക്കൽ മിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന
സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ അൽ മഖര്‍ നാടുകാണി ദാറുല്‍ അമാന്‍ കാമ്പസില്‍ നടക്കും.
അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ മൗലവി പട്ടുവത്തിന്‍റെ അദ്ധ്യക്ഷതയില്‍ തളിപ്പറമ്പ് തഹസില്‍ദാര്‍ പി.കെ.ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്യും.പി.കെ.അലിക്കുഞ്ഞി ദാരിമി എരുവാട്ടിഡോ.മുഹമ്മദ് ശഹീര്‍,ഡോ.വിശാഖ്,ഡോ.അമീന്‍,ശമീം അമാനി കാടാച്ചിറ തുടങ്ങിയവര്‍ സംബന്ധിക്കും.ജനറല്‍ മെഡിസിന്‍,ജനറല്‍ സര്‍ജറി,ഗൈനക്കോളജി,പീഡിയാട്രിക്,
ഓര്‍ത്തോപെഡിക്,ഇ.എന്‍.ടി.തുടങ്ങിയ വിഭാഗങ്ങളില്‍ സൗജന്യമായി ചികിത്സ സൗകര്യം ലഭിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മംഗലാപുരം കണിച്ചൂർ മെഡിക്കൽ കോളേജിൽ നടന്ന വരുന്ന സൗജന്യ നിരക്കിലുള്ള ചികിത്സ സൗകര്യം ലഭ്യമാകും.
ക്യാമ്പില്‍ അല്‍മഖര്‍ മെഡിക്കല്‍ മിഷന്‍ മുഖേന കണച്ചൂര്‍ മെഡിക്കല്‍ കോളേജ് കൈമാറുന്ന മെഡിക്കല്‍ കാര്‍ഡ് വിതരണോല്‍ഘാടനവും നടക്കും.