മയ്യിൽ:-ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ക്കൊണ്ട് 22 ട്രെയിഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിൽ 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരള സെയ്റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ഇരിക്കൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.
ടൗണിൽ നടന്ന പ്രകടനത്തിന് ബ്ലോക്ക് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ, ഇ. മുകുന്ദർ, കെ.വി.യശോദ കെ.നാരായണൻ മാസ്റ്റർ മുതലായവർ നേതൃത്വം നല്കി. പ്രകടനാനന്തരം ബസ് സ്റ്റാന്റ് പരിസരത്ത് ചേർന്ന പൊതുയോഗം ജില്ലാ ജോ: സെക്രട്ടറി ഇ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.പത്മനാഭൻ, കോരമ്പേത്ത് നാരായണൻ , പി.പി. അരവിന്ദാക്ഷൻ, കെ.വി. യശോദ എന്നിവർ പ്രസംഗിച്ചു. സി.കെ. ജനാർദ്ദനൻ നമ്പ്യാർ സ്വാഗതവും ഇ.പി.രാജൻ നന്ദിയും പറഞ്ഞു.