കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

 


കണ്ണൂർ:-കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ എം.കെ സന്തോഷിൻ്റെ നേതൃത്വത്തിൽ പള്ളിക്കുന്ന്, സെൻട്രൽ ജയിൽ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ പള്ളിക്കുന്ന് മിൽമക്ക് സമീപം വച്ച് മയ്യിൽ ചെക്കിക്കുളം സ്വദേശി മഠത്തിൽ ഹൗസിൽ എം ജാബിർ (23) നെ 20 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. 

പ്രിവൻ്റീവ് ഓഫീസർ അഡോൺ ഗോഡ്ഫ്രഡ് സിവിൽ എക്സൈസ് ഓഫീസർമാരായ എൻ രജിത്ത് കുമാർ, എം സജിത്ത്, സീനിയർ ഗ്രേഡ് ഡ്രൈവർ കെ ബിനീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Previous Post Next Post