ഹസനാത്ത് കാമ്പസിൽ സൗജന്യ മെഡിക്കൽ കേമ്പ് നടത്തി

 

കണ്ണാടിപ്പറമ്പ്:-ദാറുൽ ഹസനാത്ത് മെഡിക്കൽ സെൻ്റെറിൻ്റെ ആഭിമുഖ്യത്തിൽ ശ്വാസകോശ രോഗ നിർണയ, സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും 20- 03 – 2022 ഞായറാഴ്ച രാവിലെ 10 മണിക്ക് ഹസനാത്ത് കാമ്പസിൽ വെച്ച് നടന്നു.എം.എൽ.എ കെ.വി സുമേഷ് കേമ്പ് ഉദ്ഘാടനം ചെയ്തു.കെ.എൻ മുസ്തഫ അദ്ധ്യക്ഷനായി.ഡോ.സൂര്യകല. എൻ കേമ്പിന് നേതൃത്വം നൽകി.രമേശൻ (നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ്) എൻ.സി മുഹമ്മദ് ഹാജി, സൈഫുദ്ദീൻ നാറാത്ത്, മുഹമ്മദലി ആറാം പീടിക, ഡോ.പി.കെ അബ്ദുസ്സലാം, ഡോ.നാഗശ്രീനു നായിക്, അനസ് ഹുദവി, എം.വി ഹുസൈൻ, അബ്ദു പി.വി, സി.എച്ച് മുഹമ്മദ് കുട്ടി, പി.മുഹമ്മദ് കുഞ്ഞി, യാക്കൂബ് കെ.സി സംബന്ധിച്ചു.നിർധനരായ രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണവും വിശിഷ്ടാതിഥികൾക്കുള്ള മൊമെൻേറാ വിതരണവും കേമ്പിൽ നടന്നു. എ.ടി മുസ്തഫ ഹാജി സ്വാഗതവും അബ്ദു പി.വി നന്ദിയും പറഞ്ഞു

Previous Post Next Post