ജില്ലാ പഞ്ചായത്തിൻ്റെ 'കൂട്ടുകാരാകാം ജീവിക്കാം' പദ്ധതിയുടെ ഉദ്ഘാടനം നാളെ കുറ്റ്യാട്ടൂരിൽ


കണ്ണൂർ :-
കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍ഗ്ഗാത്മക ദാമ്പത്യ ബന്ധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദമ്പതികള്‍ക്കായി പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.

 'കൂട്ടുകാരാകാം ജീവിക്കാം' എന്ന പദ്ധതിയാണ് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. ഇതിനോടനുബന്ധിച്ച് കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ ചട്ടുകപ്പാറ ആരൂഢത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജെന്‍ഡര്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും നവദമ്പതിമാര്‍ക്കുള്ള കൗണ്‍സലിങ് ക്ലാസിന്റെയും ഉദ്ഘാടനം വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി സതീദേവി മാര്‍ച്ച് 19 ശനി രാവിലെ 10.30ന് നിര്‍വ്വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.  ഹൃദയാരാം ഡയറക്ടര്‍ റിന്‍സി അഗസ്റ്റിന്‍ പ്രതിശ്രുത വധൂവരന്‍മാര്‍ക്കുള്ള ക്ലാസെടുക്കും.

Previous Post Next Post