കൊളച്ചേരി :- കൃഷിയുടെ പാഠങ്ങൾ പഠിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി സ്കൂളിൻ്റെ നേതൃത്വത്തിൽ നവംബറിൽ തുടങ്ങിയ നെൽകൃഷി വിളവെടുപ്പ് കൊയ്ത്തുത്സവമായി. ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും ചേർന്ന് കൊളച്ചേരി വയലിലാണ് നെൽകൃഷി നടത്തിയത്.മാതൃകാ കർഷകൻ കൂടിയായ കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് ആണ് കൃഷി ചെയ്യാനായി സ്കൂളിന് വയൽ വിട്ടു നൽകിയത്.
ഒന്നാം തരത്തിലെ കുട്ടികളായ മുഹമ്മദ് ഷയാൻ, സന്മയ എന്നിവർക്ക് മദേർസ് ഫോറം ഭാരവാഹികളായ വി. രേഖ, പി.ഉഷ, കെ.സിന്ധു.കെ.കെ എന്നിവർ ആദ്യ കതിരുകൾ നൽകി . ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. പ്രിയേഷ്, പി.വി വത്സൻ മാസ്റ്റർ,കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട്, പാടശേഖര സമിതി സെക്രട്ടരി കെ.കെ.കരുണാകരൻ എസ് എസ് ജി ചെയർമാൻ പി പി കുഞ്ഞിരാമൻ, കെ.വിനോദ് കുമാർ എന്നിവർ ചേർന്ന് കുഞ്ഞു കറ്റകൾ കുട്ടികൾക്ക് കൈമാറി.
പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ,സ്റ്റാഫ് സെക്രട്ടരി ടി. മുഹമ്മദ് അഷ്റഫ് അധ്യാപകരായ കെ.ശിഖ, ഇ.എ.റാണി, വി.വി. രേഷ്മ, സരള.പി.പി എന്നിവരും സി.സുമിത്രൻ, രജിത്ത്.പി സ്കൂൾ ലീഡർമാരായ ആരാധ്യ, ധനുഷ് എന്നിവരും നേതൃത്വം നൽകി.ആരാധ്യ മനോജും കൂട്ടുകാരും കൊയ്ത്തുപാട്ടുകൾ പാടി.
കറ്റകൾ തലയിലേറ്റി കുട്ടികൾ സ്കൂൾ മുറ്റത്തേക്ക് നടന്നു.കറ്റമെതിക്കൽ തുടങ്ങി അരികുത്തിയെടുക്കുന്നത് വരെയുള്ള പ്രക്രിയകൾ സ്കൂളിൽ പരിചയപ്പെടാൻ അവസരമൊരുക്കും. തങ്ങൾ വയലിൽ വിളയിച്ച അരി കൊണ്ടുള്ള പുത്തരിയുണ്ണാൻ കാത്തിരിപ്പാണ് കുട്ടികൾ.