തിരുവനന്തപുരം :- കേരള സംസ്ഥാന മുന്നോക്കെ സമുദായ ക്ഷേമ കോർപറേഷൻ 2021-22 കാലത്തെ മംഗല്യ സമുന്നതി ധനസഹായ പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ വിവാഹിതരായ പെൺകുട്ടികൾക്കുള്ള ഒരു ലക്ഷം രൂപ ധനസഹായ വിതരണം തിരുവനന്തപുരത്ത് ചെയർമാൻ ശ്രീ K G പ്രേംജിത് ഉദ്ഘാടനം ചെയ്തു.
ഡയറക്ടർമാരായ K C സോമൻ നമ്പ്യാർ, പ്രൊഫ. മാധവൻ നായർ, മാത്യു സ്റ്റീഫൻ Ex MLA, Adv. ഗോപാലകൃഷ്ണ പ്പിള്ള, R രാമചന്ദ്രൻ നായർ, ഗവ. അഡീഷണൽ സെക്രട്ടറി, K G. പ്രീത, മാനേജിങ് ഡയറക്ടർ G. രഞ്ജിത്ത് കുമാർ എന്നിവർ ധനസഹായ വിതരണം നടത്തി.