പാമ്പുരുത്തി:- ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിനു ഇന്നലെ ജുമുഅക്ക് ശേഷം മഹല്ല് ഖാസി സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങൾ വളപട്ടണം പതാക ഉയർത്തിയതോടെ തുടക്കമായി
പിന്നീട് നടന്ന ഉൽഘാടനം സമ്മേളനം പാമ്പുരുത്തി മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് കെ പി അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി കീഴിശ്ശേരി ഉദ്ഘാടനം ചെയ്തു
മഹല്ല് ഉപദേശക ബോർഡ് ചെയർമാൻ കെ. പി. മുഹമ്മദലി ദാരിമി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു മഹല്ല് ഉപദേശക ബോർഡ് കൺവീനർ എം.മമ്മു മാസ്റ്റർ ഉപഹാര സമർപ്പണവും എം മുഹമ്മദ് ഹനീഫ ഫൈസി പ്രാർത്ഥനയും നിർവഹിച്ചു
എം അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, എം മുസ്തഫ ഹാജി, എം ആദം ഹാജി, പി കമാൽ, എം ആദം, വി. പി. റഫീഖ് , എം എം അമീർ ദാരിമിപ്രസംഗിച്ചു തുടർന്ന് പാമ്പുരുത്തി മദ്രസാ നൂറേ ത്വൈബ സംഘത്തിന്റെ ബുർദ്ദാ മജ് ലിസും നടന്നു
ഇന്ന് രാത്രി കെ.എസ് മൗലവി വല്ലപ്പുഴ ആന്റ് പാർട്ടിയുടെ കഥാ പ്രസംഗവും കുമ്മായക്കടവ് സ്വഫാ ഹിഫ്ളുൽ ഖുർആൻ കോളേജ് അഖ്സ ടീം അവതരിപ്പിക്കുന്ന ' അൽ ഇസ്ത്വിഫാ ' സൂഫീ ഗാനമാലികയും നടക്കും.
ഞായറാഴ്ച പകൽ ഒരു മണിക്ക് മൗലിദ് പാരായണവും അന്നദാനവും, രാത്രി മുസാബഖ സംസ്ഥാന കലാ മേളയിൽ ഒന്നാം സ്ഥാനം നേടിയ അഹ്ബാബുൽ മുസ്ത്വഫ ബുർദ്ദ സംഘം അവതരിപ്പിക്കുന്ന
ഇശ്ഖിൻ പ്രകീർത്തന സദസ്സും ഹാരിസ് അസ്ഹരി പുളിങ്ങോമിന്റെ മത പ്രഭാഷണവും നടക്കും തുടർന്ന് സയ്യിദ് ഹാഫിസ് അബ്ദുൽ ഖാദർ ഫൈസി പട്ടാമ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന ദിക്ർ ദുആ മജ്ലിസോടെ ഉറൂസ് സമാപിക്കും