മയ്യിൽ :- കഴിഞ്ഞ പ്രളയത്തിൽ ഏക ഉപജീവന മാർഗമായ പശു നഷ്ട്ടപെട്ട പാവന്നൂർ കടവിലെ സിപി സൈനബയ്ക്ക് കൈത്താങ്ങായി കേരള ബാങ്ക് ജീവനക്കാർ. പ്രളയവും കോവിഡ് മഹാമാരിയും തകർത്തെറിഞ്ഞ ജീവിതത്തിലേക്ക് പ്രതീക്ഷയുമായി വന്നെത്തിയ ആടുകളെ കണ്ണീരോടെ സ്വീകരിക്കുകയായിരുന്നു ഈ വീട്ടമ്മ.
ഹൃദ്രോഗിയായ മകളും രോഗശയ്യയിലുള്ള ഭർത്താവും അടങ്ങിയ കുടുംബം വാടക വീട്ടിലാണ് താമസം. കേരള ബാങ്കിൽ കുടിശികയായ വയപായുമുണ്ട്. ഇപ്പോൾ ഭക്ഷണത്തിനു പോലും പ്രയാസമാണ്. ഈ സാഹചര്യം മനസിലാക്കിയാണ് കേരള ബാങ്ക് മയ്യിൽ ശാഖ യിലെ ജീവനക്കാർ സൈനബയ്ക്ക് രണ്ടു ആടുകളെ വാങ്ങി നൽകിയത്.
ഉപജീവനോപധിയായി നൽകിയ ആടുകളെ കൈമാറിയ ചടങ്ങിൽ ബ്രാഞ്ച് മാനേജർ ഷാജിർ അഹമ്മദ്, സ്റ്റാഫ് അംഗങ്ങളായ രവീന്ദ്രനാഥൻ, ഷഹന, വിജേഷ് എന്നിവരും നാട്ടുകാരും പങ്കെടുത്തു.