ദേശീയ പണിമുടക്ക്; പ്രചരണ ജാഥ സംഘടിപ്പിച്ചു


കൊളച്ചേരി :-
സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർഥം വാഹന ജാഥ സംഘടിപ്പിച്ചു.

കരിങ്കൽ കുഴി ബസാറിൽ വെച്ച് ClTU ജില്ലാ കമ്മിറ്റിയംഗം എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു .എം. വേലായുധൻ അധ്യക്ഷത വഹിച്ചു . ജാഥ ലീഡർ എ പി സുരേശൻ ,എം.രാമചന്ദ്രൻ എന്നിവർ  പ്രസംഗിച്ചു.എ ഒ പവിത്രൻ സ്വാഗതം പറഞ്ഞു.





Previous Post Next Post