കൊളച്ചേരി :- കേരള സ്റ്റേറ്റ് സർവ്വീസസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിവിധ ആവശ്യങ്ങൾ ഉപയോഗിച്ച് കെ.എസ്.എസ്.പി. എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി കൊളച്ചേരി സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി.
KSSPA സംസ്ഥാന സെക്രട്ടരി പി. അബൂബക്കർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സി.ശ്രീധരൻ മാസ്റ്റർ, പി.കെ.പ്രഭാകരൻ മാസ്റ്റർ, വി.പത്മനാഭൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ മാസ്റ്റർ, സി.വിജയൻ എന്നിവർ സംസാരിച്ചു.
ടി.പി. പുരുഷോത്തമൻ, കെ.സി. രമണി, പി.ഉഷ, സത്യഭാമ, മുരളീധരൻ, പി.കൃഷ്ണൻ മാസ്റ്റർ, ടി.ഒ. നാരായണൻ കുട്ടി, ഇ.പി.മുഹമ്മദ്, വി.ബാലൻ .കെ.രവീന്ദ്രൻ രഘുനാഥ് ചേലേരി, ടി.പി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.