കണ്ണൂർ :- അഴീക്കോട് നിയോജക മണ്ഡലത്തിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ നാറാത്ത് FHC യിലും പാപ്പിനിശ്ശേരി CHC യിലും എം.എൽ.എ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയുടെ ആംബുലൻസ് നൽക്കുന്നതിന്റെ ഭരണാനുമതിയായി.
നാറാത്തെയും പാപ്പിനിശ്ശേരിയിലെയും ജനങ്ങളുടെ ഏറെകാലത്തെ ആവിശ്യമാണ് ആരോഗ്യ കേന്ദ്രത്തിന് ഒരു ആംബുലൻസ് സൗകര്യം എന്നത് എന്നും മറ്റു നടപടികൾ വേഗതയിൽ പൂർത്തീകരിക്കുമെന്നും അഴീക്കോട് എം എൽ എ കെ വി സുമേഷ് അറിയിച്ചു.