കൊളച്ചേരി :- പട്ടികജാതി ക്ഷേമ സമിതി കൊളച്ചേരി വില്ലേജ് സമ്മേളനം കരിങ്കൽക്കുഴി പാടിക്കുന്ന് രക്തസാക്ഷി മന്ദിരത്തിൽ നടന്നു.
PKS ഏരിയ പ്രസിഡണ്ട് സ: കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം LC സെക്രട്ടറി സ.കെ.രാമകൃഷ്ണൻ മാസ്റ്റർ, ഇ.പി.ജയരാജൻ, എം.വി.രാമകൃഷ്ണൻ, കെ.പ്രീയേഷ് എന്നിവർ സംസാരിച്ചു.
സമ്മേളനം പ്രസിഡണ്ടായി കെ.പ്രീയേഷിനെയും, സെക്രട്ടറിയായി എം.വി.രാമകൃഷ്ണനെയും തെരഞ്ഞെടുത്തു.
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാൻ്റ് വർദ്ധിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.