കോട്ടയത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ 2 വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു‌; ഒരാളെ കാണാതായി

 


കോട്ടയം:- ഏറ്റുമാനൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നിന്നു മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാര്‍ഥികള്‍ കടലില്‍ വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്‍ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില്‍ അമല്‍ സി.അനില്‍,  പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എറണാകുളം ഉദയംപേരൂര്‍ ചിറമ്മേല്‍ ആന്റണി ഷിനോയിയ്ക്കായി തിരച്ചില്‍ തുടരുന്നു.  അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് ഇവര്‍. മണിപ്പാല്‍ മാല്‍പെ ബീച്ചിലാണ് അപകടമെന്നാണ് വിവരം. ഇന്നലെ വിനോദ യാത്രയ്ക്ക് തിരിച്ച സംഘം മാല്‍പെ ബീച്ചില്‍ എത്തുകയായിരുന്നു, സെല്‍ഫി എടുക്കുന്നതിനിടെ മൂന്നു പേര്‍ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു.

Previous Post Next Post